കുവൈത്തിൽ മലയാളി നേഴ്‌സിനു കുത്തേറ്റു

Posted on: February 21, 2017 5:17 pm | Last updated: June 30, 2017 at 2:47 pm
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ ഇന്ന് രാവിലെ ഒരു മലയാളി നേഴ്സിന്‌ അക്രമിയുടെ കുത്തേറ്റു. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ് അതിരാവിലെ താമസസ്ഥലത്ത് വാഹനമിറങ്ങി ഫ്‌ളാറ്റിലേക്ക് കയറവെയാണ് ദേവിക എന്ന മലയാളി നേഴ്സിന്‌ കുത്തേറ്റത്. ബേഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച അക്രമിയെ പ്രതിരോധിച്ചപ്പോഴാണ് അക്രമി കുത്തിയത്.  ദേവികയെ ഉടൻ ഫർവാനിയ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്നാണു വിവരം.
കറുത്ത  തുണികൊണ്ട് മുഖം മറച്ച  നിലയിലായിരുന്ന അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മേഖലയിൽ നിരന്തരം വിദേശികൾ ആക്രമണത്തിനും പിടിച്ചുപറിക്കും വിധേയമാവുന്നത് സമാധാന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡർ ആഭ്യന്തര മന്ത്രിയെ വരെ കണ്ട് സംസാരിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടാവുന്നില്ല .