Connect with us

National

ദേശീയ ഗാനമുള്ള സിനിമ കാണുമ്പോള്‍ എഴുന്നേല്‍ക്കണ്ട: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ സുപ്രീം കോടതിയുടെ വിശദീകരണം. സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ ന്യൂസ് റീലിന്റെയോ ഭാഗമായി ദേശീയഗാനം വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നവംബറില്‍ പുറത്തുവന്ന ഉത്തരവില്‍ ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് കോടതിയുടെ വിശദീകരണം.

തീയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നും അത് കേള്‍പ്പിക്കുന്ന സമയത്ത് ആദരം പ്രകടിപ്പിച്ച് കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ദീപക് മിശ്രയുടെയും അമിതാവ റോയ്‌യുടെയും ഡിവിഷന്‍ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാല്‍ ഭിന്നശേഷിയുള്ളവര്‍ ഈ ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരല്ലെന്ന് ഡിസംബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.