Connect with us

Gulf

ജിദ്ദയിലെ കൃഷി ഗ്രൂപ്പ് കൂട്ടായ്മ 'പ്രഭാത സംഗമം' നടത്തി

Published

|

Last Updated

ജിദ്ദ:ജിദ്ദയിലെ കൃഷി സ്‌നേഹികളുടെ കൂട്ടായ്മയായ കൃഷി ഗ്രൂപ്പ് പ്രവര്‍ത്തകരും മദീന റോഡിലെ യൂണിറ്റി വില്ല അംഗങ്ങളും “പ്രഭാത സംഗമം” നടത്തി.

തക്കാളി, വെണ്ടയ്ക്ക, വഴുതന, ചീര, പയര്‍, മുരിങ്ങ, പച്ച മുളക്, മധുര കിഴങ്ങു, കപ്പ, കറി വേപ്പ്, ചിരങ്ങ, അമര പയര്‍ തുടങ്ങി വിവിധ തരം തൈകളാണ് നട്ടു പിടിപ്പിച്ചത് കൂട്ടായ്മയുടെ ഭാഗമായി കൃഷി ചെയ്തത്.

റഷീദ് കാപ്പുങ്ങല്‍, നൗഷാദ് മച്ചിങ്ങല്‍, അബ്ദുല്ല ഇരുമ്പുഴി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധതരം തൈകള്‍ വില്ലയില്‍ വിത്തു തൈകള്‍ തയ്യാറാക്കിയിരുന്നു. വീട്ടിലേക്കു ആവശ്യമായ പച്ചക്കറികള്‍ സ്വയം തന്നെ നട്ടു വളര്‍ത്തുകയും വിഷ രഹിതമായ ഭക്ഷണ രീതി പരിശീലിക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് കൃഷി ഗ്രൂപ്പ് ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് കെ ടി മുസ്തഫ പെരുവള്ളൂര്‍ പറഞ്ഞു.

നിലവില്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ധര്‍മപുരി അടക്കം വിവിധ പ്രവാസി താമസ കേന്ദ്രങ്ങളില്‍ കൃഷി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ മാതൃക തോട്ടങ്ങള്‍ നടന്നു വരുന്നു.

കൃഷി രീതികളെ കുറിച്ച് കൂടുതല്‍ അറിയാനും വിത്തുകളും തൈകളും ലഭിക്കാനും ജിദ്ദയിലെ കൃഷി ഗ്രൂപ്പുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു

സംഗമം ഇബ്രാഹിം ശംനാടിന്റെ അധ്യക്ഷതയില്‍ മുജീബ് റഹ്മാന്‍ ചെമ്മങ്കടവ് ഉത്ഘാടനം ചെയ്തു. വീരാന്‍ കുട്ടി കൊണ്ടോട്ടി, നഹാറുദ്ദീന്‍ കടവത്ത്, ഷമീം വണ്ടൂര്‍, സിറാജ് ആസാദ് നഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അന്‍വര്‍ കാസ്സിം സ്വാഗതവും ഷമീം വട്ടക്കണ്ടത്തില്‍ നന്ദിയും പറഞ്ഞു.