എസ് എസ് എഫ് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല യൂനിറ്റ് പ്രണയമരം നട്ടു

Posted on: February 14, 2017 7:27 pm | Last updated: February 14, 2017 at 7:27 pm
SHARE
എസ് എസ് എഫ് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല യൂനിറ്റ് പ്രണയമരം നടുന്നു.

ന്യൂഡല്‍ഹി: എസ് എസ് എഫ് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല യൂനിറ്റ് പ്രണയമരം നട്ടു. ജമിഅ ബോയിസ് ഹോസ്റ്റല്‍ വളപ്പില്‍ സംഘടിപ്പിച്ച ചടങ്ങ് എസ് എസ് എഫ് ഡല്‍ഹി സോണ്‍ ഉപാധ്യക്ഷന്‍ റഹൂഫ് നൂറാനി ഉദ്ഘാടനം ചെയ്തു. പ്രണയമെന്ന ഏറ്റവും ആദ്രമായ വികാരത്തെ കേവലം എതിര്‍ ലിംഗത്തിന്റെ ശരീര സൗന്ദര്യത്തിലേക്ക് മാത്രം ഒതുക്കപ്പെടുന്ന പുതിയകാല പ്രണയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമാണ് എസ് എസ് എഫ് പ്രണയമരത്തിലൂടെ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് ജമിഅ മില്ലിയ യൂനിറ്റ് ജനറല്‍ സെക്രട്ടറി റഹീസ് കെ സി , ഇഹ്‌സാനുല്‍ ഇഹ്തിസാം, സാബിത്ത് മലമക്കാവ്, മഹ്‌റൂഫ്, ബറാക്ക് മുക്കോളി, ശാഹിദ് കാടപ്പടി, ശാഹില്‍ ചെറുവാടി, ജൗഹര്‍ ചിറപ്പാലം എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here