സഊദിയില്‍ മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് തൊഴില്‍ ഇനി സ്വദേശികള്‍ക്ക്

Posted on: February 9, 2017 3:08 pm | Last updated: February 9, 2017 at 3:08 pm
SHARE

ദമ്മാം: മോട്ടോര്‍ ഇന്‍ഷൂറന്‍സ് വകുപ്പിലെ വാഹന നഷ്ടപരിഹാര വിഭാഗവുമായ ബന്ധപ്പെട്ട ഏതു തൊഴിലുകളിലും ജൂലൈരണ്ട് മുതല്‍ സഊദികള്‍ക്ക് മാത്രം. സഊദി മോണിറ്ററി അറ്റോറിറ്റി(സമ) ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ഇറക്കിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ശാഖകളിലും പ്രധാന ഓഫീസുകളിലും നഷ്ടപരിഹാരം സ്വീകരിക്കല്‍, പൊളിവാഹനങ്ങളുടെ കൈകാര്യവും വീണ്ടെടുപ്പും, കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍, പരാതി പരിഹാരം, മറ്റു അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ എല്ലാം ഇതില്‍ പെടും. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഓരോ മാസവും സ്വദേശി വല്‍കരണം നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് സമയില്‍ സമര്‍പ്പിച്ചിരിക്കണം. കൂടാതെ സ്വദേശികള്‍ക്ക് ഈ വിഭാഗങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കലും കമ്പനികളുടെ ഉത്തരവാദിത്വമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.