മഴക്കോട്ട് ധരിച്ച് കുളിക്കാന്‍ മന്‍മോഹന്‍ സിംഗിനേ അറിയൂ: മോദി

Posted on: February 8, 2017 8:56 pm | Last updated: February 9, 2017 at 12:56 pm
SHARE

ന്യൂഡല്‍ഹി: മഴക്കോട്ട് ധരിച്ച് കുളിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മാത്രമേ അറിയൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിനുള്ള മറുപടിക്കിടെയാണ് മോദിയുടെ പരിഹാസം. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് അഴിമതികള്‍ ഏറെ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ദേഹത്ത് അതിന്റെ കറയേല്‍ക്കാതിരുന്നത് ഇത് കൊണ്ടാണെന്നും മോദി പറഞ്ഞു.

മോദിയുടെ പ്രസംഗം രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ വിടുകയും ചെയ്തു. എന്നാല്‍ മോദിക്ക് മറുപടി പറയേണ്ടതില്ല എന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം. അതേസമയം മോദിയുടെ പരാമര്‍ശം തരംതാഴ്ന്നതാണെന്ന് പി ചിദംബരം പ്രതികരിച്ചു.

ആരെയും പ്രതിസന്ധിയിലാക്കാന്‍ വേണ്ടിയായിരുന്നില്ല നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചത്. അത് ഇല്ലാതാക്കാന്‍ മുമ്പും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here