ഉദയംപേരൂരില്‍ കോളജില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു

Posted on: February 7, 2017 8:55 pm | Last updated: February 7, 2017 at 8:56 pm
SHARE

കൊച്ചി: കോളജില്‍ നിന്ന് മടങ്ങവെ വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ വെട്ടേറ്റു. തലയോലപ്പറമ്പ് ഡിബി കോളജിലെ വിദ്യാര്‍ത്ഥിനിക്കാണ് വെട്ടേറ്റത്.

ഇന്ന് വൈകീട്ട് തൃപ്പൂണിത്തുറക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച അമല്‍ എന്ന യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് പലതവണ യുവാവ് പെണ്‍കുട്ടിയോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാവാവിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് യുവാവ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here