വിശുദ്ധ കഅബാലയത്തിന് സമീപം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ പിടിയില്‍

Posted on: February 7, 2017 5:45 pm | Last updated: February 7, 2017 at 8:47 pm

മക്ക: വിശുദ്ധ കഅബാലയത്തിന് സമീപം തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ ഹറം സുരക്ഷാ വിഭാഗം പിടികൂടി. 40 വയസ്സുള്ള സ്വദേശി പൗരനാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക ആസ്വസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടടുത്താണു സംഭവം. തീ കൊളുത്തും മുമ്പ് തന്നെ പ്രതിയെ പിടികൂടാനായത് അപകടം ഒഴിവാക്കി.

കഅബയുടെ കിസ്വക്ക് സമീപം വെച്ച് ബോട്ടിലില്‍ നിറച്ചിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് തീര്‍ത്ഥാടകരില്‍ ചിലര്‍ കാണുകയും അയാളെ തടയുകയും ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ലൈറ്ററും പിടി കൂടിയിട്ടുണ്ട്. ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തു.

വിശുദ്ധ കഅബാലയത്തിന്റെ കിസ്‌വക്ക് തീ കൊളുത്താന്‍ ശ്രമിച്ചുവെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സുരക്ഷാ വിഭാഗം നിഷേധിച്ചിട്ടുണ്ട്.