Connect with us

Gulf

വിസ നിരോധ വാർത്ത കുവൈത്ത് നിഷേധിച്ചു 

Published

|

Last Updated

കുവൈത്ത് സിറ്റി:  ഏതാനും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, ചില മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തും വിസ നിരോധിച്ചു എന്ന വാർത്ത കുവൈത്ത് വിദേശ കാര്യ മന്ത്രാലയം  നിഷേധിച്ചു .
കുവൈത്ത് ഒരു പരമാധികാര രാജ്യമാണ് . കുവൈത്തിന്റെ തീരുമാനങ്ങൾ മറ്റൊരു രാജ്യത്തിന്റെ സ്വാധീനത്തിനു വിധേയമായാണ്. അപ്രകാരം മതപാരമോ വിശ്വാസപരമോ ആയ കാരണങ്ങളാൽ കുവൈത്ത് ആരെയും തടയുകയില്ല.  വിസ നിരോധിച്ചു എന്ന് പറയപ്പെട്ട രാജ്യക്കാർ കുവൈത്തിൽ എല്ലാ വിധ സ്വാതന്ത്ര്യവും സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന വലിയ സമൂഹമാണ്. എന്ന് മാത്രമല്ല ആ രാജ്യങ്ങളുമായി പരസ്പരം  സജീവമായ വ്യാപാര വാണിജ്യ ബന്ധങ്ങളും പൗരന്മാരുടെ നിരന്തര സന്ദർശനങ്ങളും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. കുവൈത്ത് ഉപ വിദേശകാര്യ മന്ത്രി സാമി അൽ ഹമദ് വ്യക്തമാക്കി.
പാകിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളടക്കം ഏതാനും മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്ത് വിസ നിരോധനം ഏർപ്പെടുത്തി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ സജീവ ചർച്ചയായിരുന്നു.

Latest