വിജിലന്‍സിനെ വിമര്‍ശിച്ച് വിഎസ്

Posted on: February 2, 2017 2:12 pm | Last updated: February 2, 2017 at 2:12 pm

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. മുന്‍ സര്‍ക്കാറിന്റെ കാലത്തെ പാറ്റൂര്‍ ഭൂമിയിടപാട്, ബാര്‍ കോഴ തുടങ്ങിയ കേസുകള്‍ അന്വേഷണം ഇഴയുകയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ അന്വേഷണം നടക്കുന്നില്ലെന്നും വിഎസ് ആരോപിക്കുന്നു. കേസുകളില്‍ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം. വിദഗ്ധ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാത്തത് ദുരൂഹമാണെന്നും വിഎസ് പറഞ്ഞു.