Connect with us

International

നെതര്‍ലാന്‍ഡില്‍ പള്ളികള്‍ പൂട്ടി

Published

|

Last Updated

ആംസ്റ്റര്‍ഡാം: കാനഡയിലെ ആക്രമണ പശ്ചാത്തലത്തില്‍ നെതര്‍ലാന്‍ഡിലെ നാല് പള്ളികള്‍ അടച്ചുപൂട്ടി. ആരാധന നടന്നു കൊണ്ടിരിക്കുന്ന പള്ളികളാണ് സുരക്ഷാ ഭീതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം കാനഡയിലെ പള്ളിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് പള്ളികള്‍ അടച്ചിടാനുള്ള തീരുമാനമുണ്ടായത്. ആംസ്റ്റര്‍ഡാമിലെ ബ്ലൂ മസ്ജിദ്, ഹാഗ്വയിലെ സുന്ന മസ്ജിദ്, റോട്ടര്‍ഡാമിലെ എസ്സലാം മസ്ജിദ്, അട്രേചിലെ ഉമര്‍ അല്‍ ഫാറൂഖ് മസ്ജിദ് എന്നിവയാണ് അടച്ചുപൂട്ടിയ പള്ളികള്‍. ഇവ നാലും ദിനേന ആയിരക്കണക്കിനാളുകള്‍ നിസ്‌കാരത്തിന് വരുന്ന പള്ളികളാണ്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Latest