മഅ്ദിനില്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

Posted on: February 1, 2017 2:37 pm | Last updated: February 1, 2017 at 2:37 pm

മലപ്പുറം: യുവതലമുറയില്‍ രാജ്യപുരോഗതിക്കാവശ്യമായ വിജ്ഞാനവും നൈപുണ്യവും വളര്‍ത്തുന്നതിന് ദേശീയ തലത്തില്‍ വിദ്യാഭ്യാസ- തൊഴില്‍ പരിശീലനം നല്‍കിവരുന്ന ഏജന്‍സിയായ നേറ്റീവ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ട്രൈനിംഗ് കൗണ്‍സില്‍ അംഗീകാരത്തോടെ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഈ മാസം ആദ്യവാരം ആരംഭിക്കുന്ന ബാച്ചിലേക്ക് വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാമിലി കൗണ്‍സിലിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രൈനിംഗ് (മോണ്ടിസോറി), സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ തെറാപി, സര്‍ട്ടിഫിക്കറ്റ് ഇന്‍ മീഡിയ റൈറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈലറിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ബുക്ക് ബൈന്റിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സിയാണ്. കൂടുതല്‍ വിവരങ്ങളും രജിസ്‌ട്രേഷനും 9645642285, 9995950868 എന്നി നമ്പറുകളില്‍ ലഭ്യമാണ്.