Connect with us

International

അഭയാര്‍ഥി വിലക്കിനെ എതിര്‍ത്ത അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലിയേറ്റ്‌സിനെ പുറത്താക്കിയത്. യേറ്റ്‌സിനെ പുറത്താക്കിയതെന്ന് വൈറ്റ്ഹൗസ് വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. യേറ്റ്‌സിന് പകരം ഡാനാ ബോയന്റ ആണ് പുതിയ അറ്റോര്‍ണി ജനറല്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. എന്നാല്‍ ഇത് നിയമാനുസൃതമല്ലെന്നാണ് യേറ്റ്‌സിന്റെ നിലപാട്. അഭയാര്‍ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് 120 ദിവസത്തേക്ക് വിലക്കിയ ട്രംപ് ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 90 ദിവസത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

Latest