കാശ്മീരിലെ സോനാമാര്‍ഗില്‍ മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന്‍ മരിച്ചു; ആറുപേരെ കാണാതായി

Posted on: January 25, 2017 2:52 pm | Last updated: January 25, 2017 at 8:24 pm
SHARE

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോനാമാര്‍ഗില്‍ മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന്‍ മരിച്ചു. ആറു സൈനികരെ കാണാതായി. മരിച്ചവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് സൂചന. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

ജില്ലയില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ നിയന്ത്രണ രേഖക്ക് സമീപം സുര്‍സെ മേഖലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞിനടിയില്‍ പെട്ടു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സിയാച്ചിന്‍ ഗ്ലേസിയറിലുണ്ടായ മഞ്ഞിടിച്ചിലില്‍ 11 സൈനികരാണ് കൊല്ലപ്പെട്ടത്.