ആശങ്കകള്‍ക്ക് വിരാമം തീ നിയന്ത്രണ വിധേയം

Posted on: January 25, 2017 2:45 pm | Last updated: January 25, 2017 at 2:41 pm
SHARE

ഒറ്റപ്പാലം: മൂന്ന് ദിവസത്തിലധികമായി അനങ്ങന്‍ മലയെ ചുറ്റി പടര്‍ന്ന് കൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാകുന്നു.

നാട്ടുകാരുടെയും,വനപാലകരുടെയും നേതൃത്വത്തില്‍ നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കഴിഞ്ഞ ദിവസം വാണിവിലാസിനി ഭാഗത്ത് നിന്നാരംഭിച്ച തീ പെട്ടെന്ന് തന്നെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു.
വെയിലിന്റെ കാഠിന്യം വര്‍ധിച്ചതോടെയാണ് ഉണങ്ങിയ പുല്‍ക്കാടുകളിലൂടെ തീ അതിവേഗം പടര്‍ന്നു പിടിച്ചത്. ഇതോടൊപ്പം തന്നെ ഉപയോഗ പ്രദമായ വൃക്ഷത്തൈകളും നശിച്ചിരുന്നു. ജനവാസ മേഖലയിലേക്ക് തീ വ്യാപിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലൂം ഭൂരിഭാഗം പ്രദേശത്തെയും തീ നിയന്ത്രിക്കാനായത് ആശ്വാസമായി. കുത്തനെയുള്ള പാറകളായതിനാല്‍ തീയണക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലിയും ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ ഡി വര്‍ഗീസുമാണ് നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here