Connect with us

Gulf

ഗാനിം ഹജറുൽ അസ് വദ് ചുംബിച്ചു, അല്ലാഹുവിനോട് ശുക്ർ പറഞ്ഞു

Published

|

Last Updated

ഗാനിം കഅബയുടെ ചാരത്ത്

ഗാനിം ഹജറുൽ അസ് വദ് ചുംബിക്കുന്നു

ദോഹ: സൃഷ്ടിയിലെ വൈജാത്യത്തെ ഇച്ഛാശക്തി കൊണ്ട് നേരിട്ട് വിജയങ്ങള്‍ വരിച്ച ഗാനിം അല്‍ മിഫ്താഹ് ഉംറ നിര്‍വഹിച്ചു. ഗാനിം ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സഊദി മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കി. ഹറം ഇമാം ശൈഖ് മാഹിര്‍ അല്‍ മീഖലിയെ ഗാനിം സന്ദര്‍ശിക്കുകയും ചെയ്തു.
ദീര്‍ഘകാലമായുള്ള തന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചതിന്റെ ഫലമായാണ് തിരുഗേഹത്തിനു ചാരെ എത്തിച്ചേരാനായതെന്ന് ഗാനിം പറഞ്ഞു. കഅബയെ സ്പര്‍ശിക്കാനും ഹജറുല്‍ അസ്‌വദ് മുത്താനും അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ സൗഭ്യമാണെന്നും ഗാനിം പറഞ്ഞു. പതിനഞ്ചു കാരാനായ ഗാനിം ഗള്‍ഫ് “മിറാക്കിള്‍ ബോയ്” എന്നും ഖത്വറിന്റെ “ചൈല്‍ഡ് ഹുഡ് അംബാസിഡര്‍” എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗാനിം അത്യപൂര്‍വ ശാരീരികവസ്ഥയുമായാണ് ജനിച്ചത്. നട്ടെല്ല് വളരാത്ത അവസ്ഥയില്‍ കുറിയ മനുഷ്യനായി വളര്‍ന്ന ഗാനിം തന്റെ വൈകല്യത്തെ വകവെക്കാതെ ആത്മവിശ്വാംസം കൊണ്ട് അതജയിക്കാന്‍ ശ്രമിച്ചതിലൂടെയാണ് ശ്രദ്ധേയനായത്.
സ്വന്തം പേരു സ്വീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്വന്തം സ്‌പോര്‍ട്‌സ് ക്ലബ്, ഐസ്‌ക്രീം ഷോപ്പ് ഇവയെല്ലാം സ്ഥാപിച്ച് വെല്ലുവിളികളെ മറികടന്ന് ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു ഗാനിം. വിവിധ അവാര്‍ഡുകളും അംഗീകാരങ്ങളും ഇതിനകം ഗാനിമിനെ തേടിയെത്തിയിട്ടുണ്ട്. വൈകല്യങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറാനുള്ള ഇച്ഛാശക്തിയുടെ അടയാളമായി മാറിയ ഗാനിമിനെ റോള്‍ മോഡലായാണ് ഖത്വര്‍ അവതരിപ്പിക്കുന്നത്. ഉംറ നിര്‍വഹിക്കാന്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും ഗാനിം നന്ദി പറഞ്ഞു.

Latest