Connect with us

Palakkad

ചെര്‍പ്പുളശ്ശേരി പ്ലാസ്റ്റിക് മുക്തനഗരം

Published

|

Last Updated

ചെര്‍പ്പുളശേരി: ചെര്‍പ്പുളശ്ശേരി നഗരസഭ പുതുവര്‍ഷം മുതല്‍ പ്ലാസ്റ്റിക്ക് രഹിത നഗരമായി മാറി സംസ്ഥാനം മൊത്തം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് ചെര്‍പ്പുളശ്ശേരിയും ഈ വലിയ ദൗത്യത്തില്‍ പങ്കാളിയായത് നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭ പരിധിയി ലെ മുഴുവന്‍ കടകളിലും പ്ലാസ്റ്റിക്ക് കവറുള്‍പ്പെടെ മാലിന്യപ്രശ്‌നം സൃഷ്ടിക്കുന്ന ഉത്പന്നങ്ങള്‍ ങ്ങള്‍ വില്‍ക്കുന്നതിനെതിരെ വ്യാപക പ്രചരണം നടത്തിയിരുന്നു.

ഇതിന്റെ കൂടെ വ്യാപാരികളുടെ സംഘടന കൂട്ടായ്മകള്‍ അവരുടെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഈ ലക്ഷ്യത്തിലെത്താന്‍ നഗരസഭക്കായിട്ടുണ്ട്. മാലിന്യവിമുക്തമാക്കുന്നതിന് നഗരസഭമാത്രം വിചാരിച്ചാല്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തണം. എ എസ് വൈ എസ് ചെര്‍പ്പുളശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രംശുചീകരിച്ചത് മാതൃകയാണ്. ഇത്തരത്തില്‍ മറ്റു സന്നദ്ധസംഘടനകളും മുന്നോട്ട് വന്നാല്‍ നഗരസഭ മാലിന്യവിമുക്തനഗരസഭയാകുന്നത് അതി വിദൂരമല്ല.

Latest