ഉണ്ണാനും ഉറങ്ങാനും സമയമില്ല

Posted on: January 20, 2017 1:23 am | Last updated: January 20, 2017 at 12:24 am
SHARE

കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി കോല്‍ക്കളി മത്സരത്തിലെ കുട്ടികളാണ് ശരിക്കും പെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കോല്‍ക്കളി മത്സരമാണ് ഇന്നലെ പുലര്‍ച്ചെ ആരംഭിച്ചതും രാവിലെ 11 മണിയോടെ സമാപിച്ചതും.

ഒരു പോള കണ്ണടക്കാനായില്ലെന്ന് മാത്രമല്ല ഭക്ഷണം പോലും ശരിയായി കഴിക്കാനായില്ല. ഉറക്കിന്റെ ആലസ്യമൊന്നും വേദിയിലെ പ്രകടനത്തെ ബാധിച്ചുമില്ല.
ബുധനാഴ്ച ഉച്ചക്ക് വേദി മൂന്ന് കബനിയില്‍ നടക്കേണ്ടിയിരുന്ന കോല്‍ക്കളി മത്സരം വേദിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വേദി രണ്ട് ചന്ദ്രഗിരിയിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here