എടിഎം നിയന്ത്രണത്തില്‍ ഇളവ്; ഒരു ദിവസം പതിനായിരം രൂപ പിന്‍വലിക്കാം

Posted on: January 16, 2017 6:32 pm | Last updated: January 16, 2017 at 9:54 pm

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. പ്രതിദിനം 4,500 രൂപയായിരുന്ന പരിധി 10,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെയായി തുടരും.

നോട്ട് അസാധുവാക്കിയ ശേഷം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2,500 രൂപയായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിജപ്പെടുത്തിയിരുന്നു. പിന്നീട് ഇത് 4,500 ആക്കി ഉയര്‍ത്തി. ഈ പരിധിയാണ് 10,000 രൂപയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം കറന്റ് അക്കൗണ്ടില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധിയും കേന്ദ്രം ഉയര്‍ത്തി. 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായാണ് പരിധി ഉയര്‍ത്തിയത്.