മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും സുഹൃത്തും വെടിയേറ്റു മരിച്ചു

Posted on: January 5, 2017 10:18 am | Last updated: January 5, 2017 at 12:27 pm
SHARE

ജബല്‍പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും സുഹൃത്തും വെടിയേറ്റു മരിച്ചു. കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്ത് കുക്കു പഞ്ചാബി എന്നയാളുമാണ് മരിച്ചത്. ആറോളം ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അക്രമികളെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.