Connect with us

National

ഹോട്ടല്‍ ബില്ലിലെ സര്‍വീസ് ചാര്‍ജ് അടയ്ക്കല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഹോട്ടലുകളും റെസ്‌റ്റോറന്റുകളും നികുതിക്ക് പുറമെ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഉപഭോക്താവിന് തൃപ്തി ഉണ്ടെങ്കിൽ മാത്രം അടച്ചയാൽ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ബോര്‍ഡ് സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം പരാതികളിലാണ് മന്ത്രാലയത്തിന്റെ നടപടി.

ഹോട്ടല്‍ ബില്ലിലെ സര്‍വീസ് ചാര്‍ജ് തികച്ചും ഐച്ഛികമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരാള്‍ക്ക് അത് അടയ്ക്കുകയോ അടയ്ക്കാതിരിക്കുകയോ ചെയ്യാം. ഇതുസംബന്ധിച്ച് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന ഹോട്ടലുടമകളുടെ സംഘടനയുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്രം ഇക്കാര്യത്തില്‍ നിലപാട് കൈക്കൊണ്ടത്. സര്‍വീസ് ചാര്‍ജ് തികച്ചും ഐച്ഛികമാണെന്ന് സംഘടന അറിയിച്ചതായി കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.