Connect with us

Malappuram

മൈലാഞ്ചിപ്പാട്ട് ഇനി അനാഥമല്ല

Published

|

Last Updated

മലപ്പുറം: അരനൂറ്റാണ്ടിലേറെയായി ഒപ്പനപ്പാട്ടുകളിലൂടെ പ്രസിദ്ധമായ “ആദി പെരിയോന്‍ അമൈത്ത മൈലാഞ്ചി, അദനെന്നെ സ്വര്‍ഗത്തില്‍ ഉള്ള മയിലാഞ്ചി…” എന്ന് തുടങ്ങുന്ന വരികളുടെ രചയിതാവിനെ കണ്ടെത്തിയതായി അവകാശവാദം. അന്തരിച്ച ടി പി അബ്ദുല്ലക്കുട്ടി മാസ്റ്ററാണ് ഒപ്പനപ്പാട്ട് രചിച്ചതെന്ന് അവക ാശപ്പെട്ടാണ് അദ്ദേഹത്തിന്റെ പേരമകന്‍ റഹ്മാനാണ് തെളിവുസഹിതം രംഗത്തെത്തിയത്. വാഴക്കാട് സ്വദേശിയായ അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ ഗാനശേഖരത്തില്‍ നിന്നാണ് ഈ ഗാനം അദ്ദേഹത്തിന്റേതാണ് എന്നതിന് തെളിവ് ലഭിച്ചതെന്ന് പേരമകന്‍ പറയുന്നു.

“ഇശല്‍ യെമന്‍ കെട്ട്” എന്ന തലക്കെട്ടില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ രചനയുടെ അവസാനത്തില്‍ “ടി പി എ കുട്ടി ഈ പാടിയെ മൈലാഞ്ചി” എന്ന വരിയാണ് ഗാനം അദ്ദേഹത്തിന്റേതാണെന്ന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. മാപ്പിള കവികളില്‍ ചിലര്‍ തങ്ങളുടെ തൂലികാ നാമങ്ങള്‍ രചനകളില്‍ ചേര്‍ക്കാറുണ്ടായിരുന്നുവെന്നും റഹ്മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 19 ഈരടികളുള്ള പാട്ട് ഇതുവരെ കര്‍ത്താവില്ലാത്ത രചനകളുടെ ഗണത്തിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 1983ലാണ് ടി പി അബ്ദുല്ലക്കുട്ടി അന്തരിച്ചത്.