4,172 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെന്ന് ആദായ നികുതി വകുപ്പ്‌

Posted on: December 30, 2016 11:30 am | Last updated: December 30, 2016 at 11:30 am

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ 4,172 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 983 പരിശോധനകളാണ് നടന്നത്.

വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റുമായി 5,027 നോട്ടീസുകള്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു.