Connect with us

Qatar

സമാന്തര ചികിത്സാ കേന്ദ്രങ്ങള്‍ക്കും തെറാപ്പി സെന്ററുകള്‍ക്കും പെരുമാറ്റച്ചട്ടം

Published

|

Last Updated

ദോഹ: രാജ്യത്തു പ്രവര്‍ത്തിക്കുന്ന സമാന്തര ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഫിസിക്കല്‍ തെറാപ്പി സെന്ററുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.

ആധുനിക ചികിത്സാ രീതികള്‍ക്കു സമാന്തരമായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങള്‍ (കോംപ്ലിമെന്ററി മെഡിസിന്‍) പുലര്‍ത്തേണ്ട നിബന്ധനങ്ങളും പ്രവര്‍ത്തന രീതികളും സംബന്ധിച്ച് ആരോഗ്യ മന്ത്രി സമര്‍പ്പിച്ച കരടു നിര്‍ദേശത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗകാരം നല്‍കി.
മരുന്നുകള്‍, ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി പോലുള്ള ആധുനിക ചികിത്സാ രീതികള്‍ ഉപയോഗിക്കാതെ പരിജ്ഞാനത്തിന്റെയും വ്യായാമ മുറകളുടെയും അടിസ്ഥാനത്തില്‍ രോഗ നിര്‍ണയവും ചികിത്സയും നടത്തുന്ന മാന്തര രീതികള്‍ക്കാണ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ തെറാപ്പി സെന്ററുകള്‍ക്കും മാനദണ്ങ്ങള്‍ കൊണ്ടു വരുന്നു. രണ്ടു കരടുകള്‍ക്കും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
ഫലസ്തീന്‍ അതിക്രമം നടത്തുന്ന ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഫല്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശവും അക്രമങ്ങളും അവസാനിപ്പിക്കാന്‍ അതിവേഗ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

ലോകത്തും അറബ് മേഖലയിലും സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് യു എന്‍ പ്രമേയം. ഫലസ്തീനെതിരെ ഇസ്രയേല്‍ നടത്തി വരുന്ന അക്രമങ്ങള്‍ക്ക് വിരാമമിടുന്നതിന് പ്രമേയം കാരണമാകട്ടെ എന്നും മന്ത്രിസഭ പ്രത്യാശ പുലര്‍ത്തി. ഫലസ്തീന്‍ ജനതക്ക് ഖത്വര്‍ നല്‍കി വരുന്ന പിന്തുണ തുടരുമെന്നും സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയത്തില്‍ നിന്ന് രജ്യം പിറകോട്ടില്ലെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമം മന്ത്രിസഭ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കമായി മാറ്റി.

 

---- facebook comment plugin here -----

Latest