ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സുഷമാ സ്വരാജ

Posted on: December 27, 2016 3:10 pm | Last updated: December 28, 2016 at 8:53 am

ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. മോചനത്തിന് അപേക്ഷിക്കുന്ന വീഡിയോ കണ്ടെന്ന് എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

താന്‍ ഒരു ഇന്ത്യക്കാരനായതിനാലാണ് മോചനത്തിന് ആരും താല്‍പര്യം കാണിക്കാത്തതെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. വീഡിയോ സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കും എന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ പ്രതികരണം. ഇന്ന് വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കാതെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചിരിക്കുന്നത്.

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ വീഡിയോ കണ്ടു എന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ടോം ഉഴുന്നാലില്‍ ഒരിന്ത്യന്‍ പൗരനാണ്. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ സര്‍ക്കാരിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് സുഷമ പറഞ്ഞു.