Connect with us

Education

എല്‍ഡിസി: ഒരുക്കം

Published

|

Last Updated

ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നാടിനെ അടിമത്തത്തിന്റെയും അനാചാരത്തിന്റെയും ഇരുണ്ട യുഗത്തില്‍ നിന്ന് സ്വാതന്ത്രത്തിലേക്കും സമത്വത്തിലേക്കും നയിച്ച നവേത്ഥാന നായകരോട് കേരളം കടപ്പെട്ടിരിക്കുന്നു. ആധുനികമെന്നും പരിഷ്‌കൃതമെന്നും അഭിമാനിക്കത്തക്ക തരത്തിലുള്ള ഇന്നത്തെ സാമൂഹിക പാശ്ചാത്തലം മലയാളികള്‍ക്ക് സമ്മാനിച്ച നവോത്ഥാന നായകരെ കുറിച്ചുള്ള ചോദ്യങ്ങള്‍ എല്ലാ പി എസ് സി പരീക്ഷകളിലും ഇടം പിടിക്കാറുണ്ട്. ഈ മേഖലയില്‍ നിന്ന് നാല് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
മമ്പുറം തങ്ങള്‍ (1753- 1845)
1. സയ്യിദ് അലവി മൗലദ്ദവീല എന്നാണ് മുഴുവന്‍ പേര്.
2. യമനിലെ ഹളര്‍മൗത്തില്‍ ജനിച്ചു.
3. മമ്പുറം ചെറിയ പള്ളി കേന്ദ്രീകരിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പ്രവര്‍ത്തനങ്ങള്‍ നടത്തി.
4. സൈഫുല്‍ ബത്താറാണ് പ്രധാന കൃതി.

ചാവറ കുര്യാക്കോസ് ഏലിയസ് അച്ചന്‍
1. സാക്ഷരതയുടെ പിതാവ്.
2. ജനനസ്ഥലം. കൈനകരി. (ആലപ്പുഴ)
3. ജനിച്ചത് 1805 ഫെബ്രുവരി 10ന്.
4. ഇന്ത്യയില്‍ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയായ സി എം ഐ സ്ഥാപിച്ചു.
5. കേരളത്തിലെ മൂന്നാമത്തെയും കത്തോലിക്ക സഭയുടെ ആദ്യത്തേതുമായ സെന്റ്‌ജോസഫ് പ്രസ്(1846) ആരംഭിച്ചു
6. കേരളത്തില്‍ കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിച്ചു.
7. ചവറയച്ചന്‍ എഴുതിയ മഹാ കാവ്യം ആത്മാനുതാപം.
8. സെന്റ് ജോസഫ് പ്രസില്‍ അച്ചടിച്ച ആദ്യത്തെ പത്രം ദീപികയാണ് (1887).
9. 1986 ഫെബ്രുവരി എട്ടിന് ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
10. 2014 നവംബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വൈകുണ്ഠ സ്വാമികള്‍
1. കന്യാകുമാരിയിലെ സ്വാമിത്തോപ്പില്‍ ജനിച്ചു. (1809 മാര്‍ച്ച് 12)
2. ബാല്യ കാല നാമം മുടിചൂടും പെരുമാള്‍ എന്നായിരുന്നു . എന്നാല്‍ സവര്‍ണരുടെ എതിര്‍പ്പുകാരണം മുത്തുകുട്ടി എന്നാക്കി
3. അനുയായികള്‍ സമ്പൂര്‍ണ ദേവന്‍ എന്ന് വിശേഷിപ്പിച്ചു.
5. ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന സന്ദേശം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവ്.
6. വേലചെയ്താല്‍ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയര്‍ത്തി.
7. മുന്തിരിക്കിണര്‍ (സ്വാമി കിണര്‍) സ്ഥാപിച്ചു.
8. പ്രധാന കൃതികള്‍: അകിലത്തിരുട്ട്, അരുള്‍ നൂല്‍, അമ്മാനൈ അരുള്‍.

തൈക്കാട് അയ്യ
1. തമിഴ് നാട്ടിലെ ചെങ്കല്‍പേട്ടില്‍ (1814) ജനിച്ചു.
2. ജനങ്ങള്‍ക്കിടയില്‍ സുപ്രണ്ട് അയ്യ എന്ന പേരില്‍ അറിയപ്പെട്ടു.
3. യഥാര്‍ഥ പേര് സുബ്ബരായന്‍.
4. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, രാജാ രവി വര്‍മ, സ്വാതി തിരുനാള്‍, എന്നിവര്‍ പ്രധാന ശിഷ്യരാണ്.
5. ഇന്ത ഉലകത്തില്‍ ഒരേ ഒരു ജാതിതാന്‍ ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍താന്‍ എന്ന സന്ദേശം നല്‍കി.
ആറാട്ടുപുഴ വേലായുധന്‍ പണിക്കര്‍
1. 1825 ജനുവരി ഏഴിന് കായംകുളത്ത് ജനിച്ചു.
2. വേലായുധന്‍ ചേകവന്‍ എന്നാണ് ബാല്യകാലനാമം.
3. അച്ചിപ്പുടവസമരം (കായംകുളം), മുക്കുത്തി സമരം എന്നിവക്ക് നേതൃത്വം നല്‍കി.
4. ബോട്ട് യാത്രക്കിടെ സവര്‍ണരാല്‍ കൊല്ലപ്പെട്ടു.

മക്തി തങ്ങള്‍
1. മലപ്പുറം ജില്ലയിലെ വെളിയംകോടില്‍ ജനിച്ചു.
2. യഥാര്‍ഥ നാമം സയ്യിദ് സനാവുല്ല മക്തി തങ്ങള്‍.
3. ആദ്യ കൃതി കഠോര കൂടാരം.
4. ക്രിസ്തീയ മൂഢ പ്രൗഢി ദര്‍പണമാണ് അതിബൃഹത്തായ കൃതി.
5. നബി നാണയം, സത്യ ദര്‍ശനി, പാലില്ലാ പായസം, ഞാന്‍ ഞാന്‍ തന്നെ, മുസ്‌ലിം ജനതയും വിദ്യാഭ്യാസവും എന്നിവ ഇദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്.
അയ്യത്താന്‍ ഗോപാലന്‍
1.തലശ്ശേരിയില്‍ ജനിച്ചു
2.ബ്രഹ്മസമാജത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ബ്രഹ്മധര്‍മ സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജമ ചെയ്തു.
3.1917ല്‍ റാവുസാഹിബ് എന്ന ബഹുമതി ബ്രിട്ടീഷുകാര്‍ നല്‍കി ആദരിച്ചു
4. സാംരജ്ജനി പരിണയം, സുശീല ദുഃഖം എന്നിവയാണ് കൃതികള്‍
ബ്രഹ്മാനന്ദ ശിവയോഗി
1.നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കര്‍ത്താവ്
2.പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ജനിച്ചു
3.ആനന്ദമഹാസഭ(1918) സ്ഥാപിച്ചു
4.ബ്രഹ്മാനന്ദശിവയോഗിയുടെ പ്രധാന ശിഷ്യന്‍ വാഗ്ഭടാനന്ദനാണ്.
5.ആലത്തൂരിനടുത്ത് സിദ്ധ്രാശ്രമം സ്ഥാപിച്ചു
6.മനസ്സാണ് ദൈവം എന്ന സന്ദേശം നല്‍കി
7.ആനന്ദക്കുമ്മി, ജ്ഞാനക്കുമ്മി, മോക്ഷപ്രദീപം, ആനന്ദ സൂത്രം, ആനന്ദ സോപാനം എന്നിവ കൃതികളില്‍ ചിലതാണ്‌

---- facebook comment plugin here -----

Latest