നോട്ട് പിന്‍വലിക്കല്‍: നിയന്ത്രണം തുടരും

Posted on: December 27, 2016 7:49 am | Last updated: December 27, 2016 at 12:50 pm

ന്യൂഡല്‍ഹി: ഡിസംബര്‍ മുപ്പതിന് ശേഷവും എ ടി എമ്മുകളില്‍ നിന്നുള്‍പ്പെടെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. വിതരണത്തിന് ആവശ്യമായ പുതിയ നോട്ടുകള്‍ ബേങ്കുകളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണ് നിയന്ത്രണം തുടരുന്നതിലേക്ക് നയിക്കുന്നത്. ഇക്കാര്യത്തില്‍ ബേങ്ക് അസോസിയേഷന്‍ പൊതുധാരണയിലെത്തിയതായാണ് വിവരം.

നിയന്ത്രണം ഒരു മാസം കൂടി തുടര്‍ന്നാല്‍ മാത്രമേ ബേങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സാധിക്കൂവെന്നാണ് അവരുടെ അഭിപ്രായം. നിലവില്‍ ബേങ്കുകളില്‍ നിനിന്ന് ആഴ്ചയില്‍ പിന്‍വലിക്കുന്നതിന് നിശ്ചയിച്ച 24,000 രൂപ തന്നെ പല ബേങ്കുകളിലും ലഭ്യമല്ല. ഈ സഹചര്യത്തില്‍ നിയന്ത്രണം പിന്‍വലിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനാകാതെ വരും. ഇത് ബേങ്കുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്നാണ് വിലയിരുത്തുന്നത്.