തിരുവല്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച; 27 ലക്ഷം രൂപ കവര്‍ന്നു

Posted on: December 26, 2016 1:26 pm | Last updated: December 26, 2016 at 4:50 pm

തിരുവല്ല: തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയനോട്ടുകളുമടക്കം 27 ലക്ഷം രൂപ കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്.

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ലോക്കര്‍ കുത്തി തുറന്നാണ് മോഷണം. ബാങ്കില്‍ പോലീസും ഫോറന്‍സിക് വിദ്ഗധരും പരിശോധന നടത്തി.