ശബരിമലയില്‍ തിക്കിലും തിരക്കിലും 25 പേര്‍ക്ക് പരിക്ക്

Posted on: December 25, 2016 7:56 pm | Last updated: December 26, 2016 at 2:27 pm

ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്.

തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്കായി കാത്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. മാളികപ്പുറത്തിന് സമീപമാണ് അപകടം. മാളികപ്പുറത്ത് ഭക്തരെ നിയന്ത്രിച്ചിരുന്ന വടം പൊട്ടിയതാണ് അപകടകാരണമെന്നാണ് വിവരം.