Connect with us

Gulf

കുവൈത്ത് മുനിസിപ്പാലിറ്റി ആറ് ലേബര്‍ സിറ്റികള്‍ നിര്‍മ്മിക്കുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി: വിദേശീ ബാച്‌ലര്‍ തൊഴിലാളിക്കായി വിവിധ വ്യവസായമേഖലകളുമായി ബന്ധിച്ച് ആറ് ലേബര്‍ സിറ്റികള്‍ നിര്‍മ്മിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിന്നായി ആഭ്യന്തര വകുപ്പ്, തൊഴില്‍ വകുപ്പ്, അഗ്‌നിശമന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപീകരിച്ചു.

സുബ്ബിയ്യ വ്യവസായ മേഖലയില്‍ നിര്‍മ്മിക്കുന്ന ആദ്യ പ്രൊജക്റ്റ്, 246.5 ഹെക്ടര്‍ സ്ഥലത്ത് 40,000 പേര്‍ക്കുള്ളതായിരിക്കുമെന്ന് വ്യകതമാക്കിയ അധികൃതര്‍, തുടര്‍ന്ന് മുത്വ്‌ല, സൗത്ത് ജഹറ, അരിഫ് ജാന്‍, സബ് ഹാന്‍, നോര്‍ത്ത് ഖൈറാന്‍, എന്നിവിടങ്ങളില്‍ യഥാക്രമം 40000, 20000,40000,25000,40000 എന്നിങ്ങനെയായിരിക്കും താമസ സൗകര്യം ഉണ്ടാവുക എന്നും വ്യക്തമാക്കി.

ഫാമിലി താമസ മേഖലകളില്‍ നിന്നു ബാച് ലര്‍ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുക, കാലത്തും വൈകീട്ടുമുള്ള അമിതമായ ട്രാഫിക് തിരക്ക് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടിയുള്ള ലേബര്‍ സിറ്റി പ്രൊജക്റ്റുകളില്‍ എല്ലാ സിറ്റികളിലും ആശുപത്രി, പോസ്റ്റ് ഓഫീസ്, ബാങ്ക് ശാഖകള്‍, ഷോപ്പിംഗ് മാളുകള്‍, മസ്ജിദുകള്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവയും ഉണ്ടായിരിക്കും.