Connect with us

National

നോട്ട് ക്ഷാമം പരിഹരിക്കാന്‍ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു

Published

|

Last Updated

നാസിക്: നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ പ്രതിദിനം 500 രൂപയുടെ 35 ലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ഒരു കോടി നോട്ടുകളായി വര്‍ധിപ്പിച്ചു. വിവിധ മൂല്യത്തിലുള്ള 19 ദശലക്ഷം നോട്ടുകളാണ് ഒരു ദിവസം അച്ചടിക്കുന്നതെന്ന് പ്രസ് അധികൃതര്‍ പറയുന്നു. 500 രൂപ നോട്ടിനൊപ്പം 100, 50, 20 നോട്ടുകളും ഇവിടെ അച്ചടിക്കുന്നുണ്ട്. എന്നാല്‍ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ഇവിടെ നടക്കുന്നില്ല.

ഇന്നലെ ഇവിടെനിന്ന് റിസര്‍വ് ബാങ്കിന് കൈമാറിയത് 4.3 കോടി നോട്ടുകളാണ്. നോട്ട് അസാധുവാക്കലിനുശേഷം അവര്‍ നടത്തുന്ന ഏറ്റവും വലിയ നോട്ട് കൈമാറ്റമാണിത്. രാജ്യത്ത് ചില്ലറക്ഷാമം രൂക്ഷമായിരിക്കെ കൂടുതല്‍ 500 രൂപ നോട്ടുകളെത്തുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.