തിരുവനന്തപുരം: ഡിസംബര്‍ 31ന് വിവിധ വകുപ്പുകളിലായി കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളില്‍നിന്നും പരമാവധി നിയമനം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അറിയിച്ചു. ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്യിക്കാനായി സംസ്ഥാനത്തുടനീളം ഓഫീസുകളില്‍ പരിശോധന നടത്തിവരികയാണ്.
കെ എസ് ഇ ബി മസ്ദൂര്‍, സ്റ്റാഫ് നഴ്‌സ്, ബീവറേജസ് കോര്‍പറേഷന്‍ അസിസ്റ്റന്റ്, എച്ച് എസ് എ, എല്‍ പി എസ് എ,യു പി എസ് എ, അസി. സര്‍ജന്‍, ഡെന്റല്‍ സര്‍ജന്‍ തുടങ്ങി നിരവധി തസ്തികകളിലേക്കുള്ള ഒഴിവുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.