ജലത്തെ ബഹുമാനിക്കാം വരള്‍ച്ചയെ പ്രതിരോധിക്കാം

കേരളത്തില്‍ വരള്‍ച്ച തീവ്രമാകുന്നതിന് കാലാവസ്ഥാ വ്യതിയാനത്തിനു നേരെ മാത്രം വിരല്‍ ചൂണ്ടുന്നതില്‍ അര്‍ഥമില്ല. ശരിയാണ്, കാലാവര്‍ഷത്തിനിടയില്‍ മഴ ഇല്ലാത്ത ദിവസങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കാന്‍ വൈകുന്നുണ്ട്. മഴയുടെ അളവ് കുറയുന്നുണ്ട്. ഇതൊക്കെ ശാസ്ത്രീയമായി അംഗീകരിച്ചിട്ടുമുണ്ട്. പക്ഷേ മഴ കൂടുതല്‍ ലഭിക്കുന്ന വര്‍ഷങ്ങളിലും പ്രദേശങ്ങളിലും പലപ്പോഴും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു. എന്താണിതിനു കാരണം എന്ന് അന്വേഷിക്കുമ്പോള്‍ പ്രകൃതിയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കുവാന്‍ മലയാളികള്‍ തയ്യാറാകുന്നില്ല എന്ന് മനസ്സിലാകും. നമ്മുടെ'ഭൂവിനിയോഗ രീതികള്‍ വരള്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ശുദ്ധ ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതില്‍ നമുക്ക് ഒട്ടും ലജ്ജയില്ല. പഴമക്കാര്‍ വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം വീടിനുള്ളില്‍തന്നെ നടുത്തളത്തില്‍'ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിച്ചിരുന്നു.
Posted on: December 24, 2016 6:00 am | Last updated: December 23, 2016 at 11:34 pm

വലിയ മഴക്കുറവാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. മഴക്കുറവ് എന്നത് കാലാവസ്ഥയുടെ സ്വാഭാവികമായ ചാക്രികക്രമത്തിന്റെ ‘ഭാഗമാണ്. എന്നാല്‍ വരള്‍ച്ച വിവിധ സൂചികകളെ അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കുന്ന ദുരിതാവസ്ഥയാണ്. കാലാവസ്ഥ അനുബന്ധിയായ വരള്‍ച്ച (ങലലേീൃീഹഴീശരമഹ റൃീൗഴവ)േ, ജലാനുബന്ധിയായവരള്‍ച്ച (വ്യറൃീഹീഴശരമഹ റൃീൗഴവ)േ, കാര്‍ഷികവരള്‍ച്ച (മഴൃശരൗഹൗേൃമഹ റൃീൗഴവ)േ എന്നിവയായി ശാസ്ത്ര സമൂഹം വരള്‍ച്ചയെ തരംതിരിക്കുന്നു. കാലാവസ്ഥ അനുബന്ധിയായ വരള്‍ച്ച പ്രധാനമായും മഴക്കുറവിന്റെ തോതനുസരിച്ചാണ് നിര്‍വചിക്കപ്പെടുന്നത്. മഴകുറയുമ്പോള്‍ ഉപരിതല ജലലഭ്യതയിലും ഭൂജലത്തിലും ഉണ്ടാകുന്ന വ്യതിയാനത്തെഅടിസ്ഥാനപ്പെടുത്തി ജലാനുബന്ധിയായ വരള്‍ച്ചയെ നിര്‍വചിക്കുന്നു. മഴക്കുറവും ജലലഭ്യതയിലുള്ള കുറവും ഒരു പ്രദേശത്തെ കാര്‍ഷിക മേഖലയെ വിവിധ രീതികളില്‍ ബാധിക്കുന്ന അവസ്ഥയെ കാര്‍ഷിക വരള്‍ച്ച എന്ന് നിര്‍വചിക്കുന്നു. മൊത്തം കൃഷിചെയ്യുന്ന പ്രദേശത്തില്‍ ഉണ്ടാകുന്ന കുറവ്, ജല ലഭ്യതക്കുറവു മൂലം കൃഷി ഉണങ്ങിപ്പോകുന്നത് എന്നിങ്ങനെ വിവിധ സൂചികകള്‍ കാര്‍ഷിക വരള്‍ച്ചയെ നിര്‍വചിക്കുവാന്‍ ഉപയോഗിക്കുന്നു. വരള്‍ച്ചാ തീവ്രത വര്‍ധിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിനും മാനുഷിക ഇടപെടലിനും വലിയപങ്കുണ്ട് എന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.
1881 മുതല്‍ 2000വരെ കേരളത്തില്‍ 66 മഴക്കുറവു വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനു മുമ്പ് ഇത്രയും തീവ്രമായ സാഹചര്യം 2012-13 കാലഘട്ടത്തിലാണ് കേരളം നേരിട്ടത്. 2012-13ല്‍ വേനല്‍മഴ ലഭിക്കാതിരിക്കുകയും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശരാശരിയേക്കാള്‍ 24ശതമാനം കുറയുകയും ചെയ്തു. കേരള ചരിത്രത്തില്‍ ആദ്യമായികേന്ദ്ര കാലാവസ്ഥാ വകുപ്പ് 2012 ഡിസംബര്‍ 24 മുതല്‍ 31 വരെയുള്ളദിവസങ്ങളില്‍വിവിധപ്രദേശങ്ങളില്‍ വരണ്ടഅവസ്ഥ ഉണ്ടായി എന്ന് റിപ്പോര്‍ട്ട ്‌ചെയ്തു. സംസ്ഥാനത്തെയാകെ വരള്‍ച്ചാ ബാധിതമായി ഇത്തവണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിറാജ് പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയും തുടര്‍ പദ്ധതികളും ഏറെ ശ്ലാഘനീയമാണ്. ഇത്തരം ഉദ്യമങ്ങള്‍ സമൂഹത്തില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ ഉപകരിക്കും.

വരള്‍ച്ചാ പ്രഖ്യാപനം
വളരെപതുക്കെ മാത്രമേ വരള്‍ച്ചയുടെ തീവ്രത സമൂഹത്തെബാധിക്കുകയുള്ളൂ. അതിനാല്‍ വിവിധ സൂചികകളെ അടിസ്ഥാനപ്പെടുത്തി വരള്‍ച്ച നിരീക്ഷണം നിരന്തരമായി നടത്തുകയും ഒക്ടോബറില്‍ ആവശ്യമെന്നു കണ്ടാല്‍ വരള്‍ച്ചാ പ്രഖ്യാപനം നടത്തുവാന്‍ സംസ്ഥാന വരള്‍ച്ച നിരീക്ഷണസെല്ലായ സംസ്ഥാന അടിയന്തരഘട്ടകാര്യനിര്‍വഹണകേന്ദ്രം ശിപാര്‍ശ ചെയ്യുകയാണ് പതിവ്. ഈ വര്‍ഷത്തെ സ്ഥിതി അവലോകനം ചെയ്ത് കഴിഞ്ഞ ഒക്‌ടോബര്‍ 28ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളെയും വരള്‍ച്ചബാധിതമായി പ്രഖ്യപിക്കാന്‍ തീരുമാനിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

എത്രമാത്രം തീവ്രം?

കേരളത്തില്‍ വരള്‍ച്ച തീവ്രമാകുന്നതിന് കാലാവസ്ഥാ വ്യതിയാനത്തിനു നേരെ മാത്രം വിരല്‍ ചൂണ്ടുന്നതില്‍ അര്‍ഥമില്ല. ശരിയാണ്, കാലവര്‍ഷത്തിനിടയില്‍ മഴ ഇല്ലാത്ത ദിവസങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കാന്‍ വൈകുന്നുണ്ട്. മഴയുടെ അളവുകള്‍ കുറയുന്നുണ്ട്. ഇതൊക്കെ ശാസ്ത്രീയമായി അംഗീകരിച്ചിട്ടുമുണ്ട്.
പക്ഷേ മഴ കൂടുതല്‍ ലഭിക്കുന്ന വര്‍ഷങ്ങളിലും പ്രദേശങ്ങളിലും പലപ്പോഴും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു. എന്താണിതിനു കാരണം എന്ന് അന്വേഷിക്കുമ്പോള്‍ പ്രകൃതിയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കുവാന്‍ മലയാളികള്‍ തയ്യാറാകുന്നില്ല എന്ന് മനസ്സിലാകും. നമ്മുടെ’ഭൂവിനിയോഗ രീതികള്‍ വരള്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ശുദ്ധ ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതില്‍ നമുക്ക് ഒട്ടും ലജ്ജയില്ല.
പഴമക്കാര്‍ വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം വീടിനുള്ളില്‍തന്നെ നടുത്തളത്തില്‍’ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിച്ചിരുന്നു. കര്‍ഷകര്‍ അവരുടെ കൃഷി’ഭൂമിയിലും പരിസരത്തും ലഭിക്കുന്ന ഒരു തുള്ളി പോലും പാഴാകാതിരിക്കുവാന്‍ കുളങ്ങളിലും മറ്റും പരമാവധി ജലം ശേഖരിച്ചു വെക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇന്ന് ഒരു തുള്ളി വെള്ളം പോലും സ്വന്തം വീടിന്റെ പരിസരത്തെങ്ങും ആഴ്ന്നിറങ്ങരുതെന്ന ചിന്തയോടുകൂടി വീടുകളുടെ മുറ്റം പൂര്‍ണമായി കോണ്‍ക്രീറ്റ്‌ചെയ്യുകയാണ് നമ്മുടെ രീതി. മുമ്പ് ഭൂമിയില്‍ ആഴ്ന്നിറങ്ങിയിരുന്ന ജലം ഇന്ന് നിരത്തുകളിലും നദികളിലും അതിവേഗം എത്തുകയും’ഭൂജലത്തിലേക്ക് ചെന്നെത്താതെ പാഴായി പോകുകയുമാണ്. ഇങ്ങനെ ഒഴുകിപ്പോകുന്ന ജലത്തിന്റെ മുപ്പത് ശതമാനം എങ്കിലും മണ്ണില്‍ ആഴ്ന്നിറങ്ങിയിരുന്നതാണെന്ന് ഓര്‍ത്താല്‍ കേരളത്തിലെ വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും തീവ്രത വര്‍ധിപ്പിക്കുന്നതില്‍ നമ്മുടെ പങ്ക് വ്യക്തമാകും.
നെല്‍വയലുകളും കുളങ്ങളും ജലസംഭരണികളും കുന്നുകളും സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഇത് സമൂഹത്തിന്റെ’ഭാവി സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ആവശ്യകതയാണെന്ന് മനസ്സിലാക്കിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യകത. സാമൂഹികമായ മനോഭാവമാറ്റവും ജീവിത ശൈലിയില്‍ മാറ്റവും ഉണ്ടായാല്‍ മാത്രമേ കേരളത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജലസുരക്ഷ ഉറപ്പുവരുത്തുവാന്‍സാധിക്കുകയുള്ളൂ. കാലവര്‍ഷത്തിന് മുന്നോടിയായി കുടയും മറ്റും വാങ്ങി തയ്യാറാകുന്നതുപോലെ, കേരളത്തിലെ ഓരോ വീടും ജലസുരക്ഷ ഉറപ്പുവരുത്തുവാന്‍ മഴക്കാലത്തിന് മുമ്പ് തന്നെ തയ്യാറെടുക്കുകയാണ് വേണ്ടത്.
ഈ വസ്തുത മനസ്സിലാക്കിയാണ് സംഘടനകളെ കൂടി ഉള്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നതും ഹരിത കേരളം പദ്ധതിയില്‍ ജലപരിസ്ഥിതി സംരക്ഷണം ഊന്നിയുള്ള അവബോധപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചിരിക്കുന്നതും.

മഴ പൊലിമ, ജലവര്‍ഷിണി
നീര്‍ത്തട വികസന പരിപാടികള്‍ ഊര്‍ജിതമാക്കുക, മഴവെള്ള സംഭരണ മാര്‍ഗങ്ങള്‍ അവലംബിക്കുക, ഭൂജല പരിപോഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, തണ്ണീര്‍ത്തടങ്ങളും കുളങ്ങളും സംരക്ഷിക്കുക, ജലസ്രോതസ്സുകള്‍ മലിനമാക്കാതിരിക്കുക, പുഴയോരങ്ങളിലെ മണ്ണെടുപ്പും മണ്ണൊലിപ്പും തടയുക, ജല, മണ്ണു സംരക്ഷണം ഉറപ്പാക്കുന്ന കൃഷിരീതികള്‍ സ്വീകരിക്കുക, വനവത്കരണം പ്രോത്സാഹിപ്പിക്കുക. ഇവയെല്ലാം വരള്‍ച്ച പ്രതിരോധത്തിനുതകുന്ന പ്രവര്‍ത്തികളാണ്.
ജലസ്രോതസ്സുകള്‍ പരിപോഷിപ്പിക്കുവാന്‍ ജലവര്‍ഷിണി, മഴപൊലിമ എന്നീ പദ്ധതികള്‍ ദുരന്ത നിവാരണ അതോറിറ്റി നടത്തി വരുന്നു.

തൃശൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന’ഭൂജലസംരക്ഷണ മഴവെള്ളസംഭരണ പദ്ധതിയാണ് മഴപൊലിമ. സര്‍ക്കാറിന്റെയും പ്രാദേശിക’ഭരണകൂടത്തിന്റെയും വ്യക്തികളുടെയും കൂട്ടായുള്ള സാമ്പത്തിക സഹായത്തോടുകൂടി ശരാശരി 5,000 രൂപയ്ക്ക് 24,000 വീടുകളില്‍ മഴവെള്ള സംഭരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംഭരണികള്‍ നിറഞ്ഞതിനു ശേഷമുള്ള ജലം’ഭൂമിയില്‍ ആഴ്ന്നിറങ്ങാനുള്ള സംവിധാനവും ഈപദ്ധതിയില്‍ നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കിയിട്ടുള്ള പ്രദേശങ്ങളില്‍’ഭൂജലത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വിവിധ പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തി വരുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ ജലവര്‍ഷിണി എന്ന പേരില്‍ വിളിക്കുന്നു. എറണാകുളം ജില്ലയില്‍ നടപ്പാക്കിയ ”എന്റെ കുളം, എറണാകുളം’ പദ്ധതി’ ജലവര്‍ഷിണി എന്ന സമഗ്ര പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതി വഴി എറണാകുളം കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് കൂട്ടായ്മയായ അന്‍പോടു കൊച്ചി എന്ന സന്നദ്ധ സംഘത്തിന്റെ സഹായത്തോടുകൂടി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 51 കുളങ്ങള്‍ വൃത്തിയാക്കി ശുദ്ധജല സംഭരണത്തിന് യോഗ്യമാക്കി. കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ ”കുളം കോരൂ, ബിരിയാണി തരാം” പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കിയ ഉപ പദ്ധതികളാണ്. വയനാട് ജില്ലയില്‍ ഇതേ പദ്ധതിയുടെ പണം ഉപയോഗപ്പെടുത്തി 135 തടയണകള്‍ 2015- 16ല്‍ സൃഷ്ടിച്ചു.
മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് തദ്ദേശ സ്വയം’ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, തൊഴിലുറപ്പ് പദ്ധതിയുടെയും കൂടി സാമ്പത്തിക സഹായത്തോടെ 516 തടയണകള്‍ 2012- 13ല്‍ സൃഷ്ടിച്ചു. പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ് ഈ തടയണകള്‍ നിര്‍മിച്ചത്.
2012-13 കാലഘട്ടത്തിലെ വരള്‍ച്ച പ്രതികരണ പദ്ധതിയുടെ ‘ഭാഗമായി വരള്‍ച്ച നിരീക്ഷണ സെല്‍ ശിപാര്‍ശ ചെയ്തതാണ് ശുദ്ധജല കിയോസ്‌കുകള്‍. കേരളത്തില്‍ കുടിവെള്ള വിതരണത്തില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ ഏറ്റവും ലളിതമായ പദ്ധതി എന്ന നിലയിലാണ് ഇത് ശിപാര്‍ശ ചെയ്തത്. ഒരു വാര്‍ഡില്‍ നിശ്ചിത സ്ഥലങ്ങളില്‍ ശുദ്ധജലം നല്‍കുവാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വാട്ടര്‍ അതോറിറ്റി അംഗീകൃത ശുദ്ധജല സ്രോതസ്സുകളില്‍ നിന്ന് ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആവശ്യമായ അളവില്‍ ഇതിലേക്ക് ജലമെത്തിക്കുകയും ചെയ്യുക. കുടിക്കുവാനും ‘ഭക്ഷണം പാകം ചെയ്യുവാനും എപ്പോഴും എല്ലാ പ്രദേശത്തും ശുദ്ധമായ ജലം ലഭ്യമാക്കുവാനും കിയോസ്‌കുകള്‍ വ്യാപകമാക്കുക വഴി സാധിക്കും. പൊതു സ്ഥലത്ത് സ്ഥാപിക്കുക വഴി വ്യക്തികള്‍ ജലം ദുരുപയോഗം ചെയ്യുവാന്‍ ഉള്ള സാഹചര്യം കുറയും.