കരുണാനിധി ആശുപത്രി വിട്ടു

Posted on: December 23, 2016 9:38 pm | Last updated: December 23, 2016 at 9:38 pm

ചെന്നൈ: ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി ആശുപത്രി വിട്ടു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കരുണാനിധി പൂര്‍ണ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം അദ്ദേഹത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകരെ നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.

ശ്വസന നാള ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് ഏതാനും ആഴ്ചകള്‍ കൂടി ശ്വസിക്കാന്‍ റ്റിയൂബിന്റെ സഹായം ആവശ്യമാണ്. ഇതിനുള്ള സൗകര്യം വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.