കേരളത്തിലെ കോണ്‍ഗ്രസിന് കാലാള്‍പടയുടെ കുറവുണ്ടെന്ന് എകെ ആന്റണി

Posted on: December 23, 2016 11:33 am | Last updated: December 23, 2016 at 5:29 pm

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ജനറല്‍മാരും പടത്തലവന്‍മാരും വേണ്ടത്രയുണ്ടെന്നും കാലാള്‍പടയുടെ കുറവാണുള്ളതെന്നും എകെ ആന്റണി. ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും രമേശ് ചെന്നിത്തലയും ഒന്നിച്ചു നീങ്ങണം. കൂടുതല്‍ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ട പ്രധാന ഗുണം വിട്ടുവീഴ്ചാമനോഭാവമാണ്. താനും കെ കരുണാകരനും വേണ്ടത്ര വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് താഴേത്തട്ടില്‍ നിന്നാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.