ഡല്‍ഹി ലഫ്. ഗവര്‍ണറുടെ രാജി വ്യക്തിപരം: കെജരിവാള്‍

Posted on: December 23, 2016 11:23 am | Last updated: December 23, 2016 at 5:06 pm

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമൊഴിയാനുള്ള നജീബ് ജംഗിന്റെ തീരുമാനം വ്യക്തിപരമായ കാരണങ്ങളാലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നജീബ് ജംഗുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു കേജരിവാളിന്റെ പ്രതികരണം. ഔദ്യോഗിക വസതിയായ രാജ് നിവാസിലായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി അധികാരത്തര്‍ക്കം രൂക്ഷമായിരിക്കെ അപ്രതീക്ഷിതമായായിരുന്നു നജീബ് ജംഗിന്റെ രാജി തീരുമാനം. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാനുള്ള നജീബ് സിംഗിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നു കേജരിവാള്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാവിപരിപാടികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും കേജരിവാള്‍ നേര്‍ന്നിരുന്നു.