കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ക്രിസ്മസിനു ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഹ്മദ് അല്‍ ഫാദില്‍ എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം കുവൈറ്റ് സിറ്റിയിലെ സായാഹ്ന സംഗമ കേന്ദ്രമായ സഫാത് സ്‌ക്വയറില്‍ കൃസ്തുമസ് ആഘോഷം പ്രമാണിച്ച് ഒരു വലിയ ക്രിസ്മസ് ട്രീ സ്ഥാപിക്കാനും ക്രിസ്തുമത വിശ്വാസികള്‍ക്ക് ഒത്തുകൂടാനും ആഘോഷം പങ്കുവെക്കാനും അവസരമൊരുക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് എം പി ആവശ്യപ്പെട്ടു.
നിലവില്‍ കുവൈറ്റില്‍ 200 കുവൈറ്റി പൗരന്മാരും നാല് ലക്ഷത്തോളം വിദേശികളുമാണ് ക്രിസ്തുമതവിശ്വാസികളായുള്ളത്.