ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു

Posted on: December 22, 2016 5:44 pm | Last updated: December 22, 2016 at 10:25 pm

ന്യൂഡല്‍ഹി: ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. അപ്രതീക്ഷിതമായിരുന്നു രാജിപ്രഖ്യാപനം. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തനിക്ക് പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയുടെ 20ാമത് ലഫ്. ഗവര്‍ണറായി 2013 ജൂലൈയിലാണ് നജീബ് ജങ് ചുമതലയേറ്റത്. മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറും ജാമയ മില്ലിയ്യ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡല്‍ഹിയുടെ ഭരണത്തെ ചൊല്ലി നജീബ് ജങും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും തമ്മില്‍ നിരന്തര വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഒന്നര വര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് നജീബ് രാജിവെച്ച് ഒഴിയുന്നത്.