Connect with us

National

കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ പുതിയ ഇളവുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി അരു ണ്‍ ജെയ്റ്റ്‌ലി. പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്ന രണ്ട് കോടി രൂപ വരെ നീക്കിയിരിപ്പുള്ള വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഇളവ് നല്‍കുക.
പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ബേങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരി ക്കെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. അതിനിടെ, പിന്‍വലിച്ച നോട്ടുകളില്‍ 13 ലക്ഷം കോടിയിലധികം രൂപ ഇതുവരെ വിവിധ ബേങ്കുകളില്‍ തിരിച്ചെത്തിയതായി കേന്ദ്ര സര്‍ക്കാറിനെ റിസര്‍വ് ബേങ്ക് അറിയിച്ചു.
അതേസമയം, 5,000 രൂപയില്‍ അധികമുള്ള പിന്‍വലിച്ച നോട്ടുകള്‍ ഈ മാസം 30ന് മുമ്പ് ഒരു തവണ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്നും പലതവണയായി നിക്ഷേപിക്കുന്നവര്‍ മാത്രമേ വിശദീകരണം നല്‍കേണ്ടിവരികയുള്ളൂവെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 5000 രൂപയില്‍ അധികമുള്ള പിന്‍വലിച്ച നോട്ട് നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്നും നിക്ഷേപകരെ രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് ബേങ്ക് രേഖയാക്കണമെന്നും കഴിഞ്ഞ ദിവസം ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തിയത്. ഒരാ ള്‍ പല ദിവസങ്ങളിലായി തുക നിക്ഷേപിക്കുന്നത് സംശയത്തിനിടയാക്കുമെന്നതിനാല്‍ എല്ലാവരും കൈയിലുള്ള പിന്‍വലിച്ച നോട്ടുകള്‍ ഒന്നിച്ച് നിക്ഷേപിക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.
5,000 രൂപ പരിധി നിശ്ചയിച്ചതിനെ തുടര്‍ന്ന് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ (സി ഡി എം) വഴിയുള്ള നിക്ഷേപം കഴിഞ്ഞ ദിവസം മുതല്‍ ബേങ്കുകള്‍ അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട്, വരും ദിവസങ്ങളില്‍ ബേങ്കില്‍ നേരിട്ടെത്തി മാത്രമേ അസാധു നോട്ടുകള്‍ നിക്ഷേപിക്കാനാകൂ.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest