ബി പി എല്‍ ലിസ്റ്റ്: അപേക്ഷ നല്‍കിയ 37551 പേരില്‍ 12041 പേര്‍ പുറത്ത്

Posted on: December 20, 2016 3:16 pm | Last updated: December 20, 2016 at 3:16 pm

കല്‍പ്പറ്റ: ബി പി എല്‍ ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയവരില്‍ നിന്ന് 12041 അപേക്ഷകര്‍ പുറത്ത്. നിര്‍ധനരും ഏറെ അര്‍ഹതപ്പെട്ടവരുമായി പലരും പുറത്താകും. ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നിന്നായി 37551 കാര്‍ഡുടമകളാണ് ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്.
ഇതില്‍ 25510 അപേക്ഷകരെ മാത്രമാണ് ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരിഗണിക്കുന്നത്. ഇവരെ കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. മാനന്തവാടി താലൂക്കില്‍ 11601 അപേക്ഷകരില്‍ 6282 പേരെയാണ് പരിഗണിക്കുന്നത്. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 13578 അപേക്ഷകരില്‍ 10012 പേരെയാണ് പരിഗണിക്കുന്നത്. വൈത്തിരി താലൂക്കില്‍ 12372 അപേക്ഷകരില്‍ 9216 പേരെയാണ് പരിഗണിക്കുന്നത്.
35 ശതമാനത്തിലേറെ അപേക്ഷകര്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹരല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. നേരത്തെ തന്നെ ബി പി എല്‍ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടും അവരെ കണ്ടെത്താനുള്ള യാതൊരു ശ്രമവും നടത്തിയിട്ടില്ല.
അര്‍ഹതപ്പെട്ടവര്‍ അപേക്ഷ നല്‍കിയിട്ടും അവരെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ അപേക്ഷകള്‍ തള്ളുകയാണ് ചെയ്തത്. നിലവില്‍ റേഷന്‍കാര്‍ഡുള്ള ആദിവാസികള്‍ പലതും പുതുക്കുന്നതിനുള്ള സമയത്ത് അറിവില്ലായ്മ മൂലം അപേക്ഷ നല്‍കിയിരുന്നില്ല. നൂറ് കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അരി ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജില്ലയില്‍ നിലവില്‍ 317 റേഷന്‍ ഷോപ്പുകളിലായി ബി. പി. എല്‍, എ. എ .വൈ, എ. പി. എല്‍ രണ്ട് വിഭാഗങ്ങളിലായും 196184 റേഷന്‍ കാര്‍ഡുടമകളാണുള്ളത്.

മാനന്തവാടി എ.എ.വൈ ബി പി.എലില്‍ 31131 കാര്‍ഡുകളിലായി 130616 അംഗങ്ങളും എ.പി.എലില്‍ 30168 കാര്‍ഡുകളിലായി 127656 അംഗങ്ങളുമാണുള്ളത്. സുല്‍്ത്താന്‍ ബത്തേരിയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 122 റേഷന്‍ കടകളിലായി എ.എ.വൈ ബി.പി.എലില്‍ 34351 കാര്‍ഡുകളിലായി 137727 അംഗങ്ങളും എ പി എലില്‍ 38669 കാര്‍ഡുകളിലായി 15 1000 അംഗങ്ങളുമാണുള്ളത്. വൈത്തിരി താലൂക്കില്‍ 95 റേഷന്‍ കടകളിലായി എ. എ.വൈ ബി.പി.എലില്‍ 31862 കാര്‍ഡുകളിലായി 134418 അംഗങ്ങളും എ പി എലില്‍ 30003 കാര്‍ഡുകളിലായി 126656 അംഗങ്ങളുമാണുള്ളത്.

ജില്ലയില്‍ 317 റേഷന്‍ ഷോപ്പുകളിലായി ബി.പി.എല്‍, എ.എ. വൈ, എ.പി.എല്‍ രണ്ട് വിഭാഗങ്ങളിലായും 203473 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. മാനന്തവാടി താലൂക്കില്‍ 100 റേഷന്‍ കടകളിലായി 61926 റേഷന്‍ കാര്‍ഡുടമകളാണുള്ളത്.
ബി പി എല്ലില്‍ 10420 കാര്‍ഡുകളും എ.എ.വൈയില്‍ 13730 കാര്‍ഡുകളും രണ്ട് രൂപ അരി ലഭിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍ 27177 കാര്‍ഡുകളും 8.90 രൂപ അരി ലഭിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍ 10599 കാര്‍ഡുകളുമാണുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 122 റേഷന്‍ കടകളിലായി 76672 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ബി പി എല്ലില്‍ 12284 കാര്‍ഡുകളും എ.എ.വൈയില്‍ 15637 കാര്‍ഡുകളും രണ്ട് രൂപ അരി ലഭിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍ 14091 കാര്‍ഡുകളും 8.90 രൂപ അരി ലഭിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍ 34660 കാര്‍ഡുകളുമാണുള്ളത്.

വൈത്തിരി താലൂക്കില്‍ 95 റേഷന്‍ കടകളിലായി 64875 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ബി.പി.എല്ലില്‍ 10539 കാര്‍ഡുകളും എ.എ.വൈയില്‍ 11241 കാര്‍ഡുകളും രണ്ട് രൂപ അരി ലഭിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍ 30566 കാര്‍ഡുകളും 8.90 രൂപ അരി ലഭിക്കുന്ന എ.പി.എല്‍ വിഭാഗത്തില്‍ 12529 കാര്‍ഡുകളുമാണുണ്ടായിരുന്നത്.