കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

Posted on: December 20, 2016 2:32 pm | Last updated: December 20, 2016 at 2:32 pm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.7 കോടി രൂപയുടെ വിദേശ കറന്‍സി പിടിച്ചു. സിആര്‍പിഎഫിന്റെ പരിശോധനയിലാണ് വന്‍ വിദേശ കറന്‍സി ശേഖരം വിമാനത്താവളത്തില്‍ പിടിച്ചത്.

സംഭവത്തില്‍ ഒരു വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.