Connect with us

Kerala

മാധ്യമങ്ങള്‍ക്ക് കോടതിയില്‍ സുരക്ഷ ഒരുക്കേണ്ടത് ജുഡീഷ്യറിയുടെ ബാധ്യത: വി എസ്‌

Published

|

Last Updated

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.

പത്രപ്രവര്‍ത്തകര്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവരുടെ തൊഴില്‍ മാത്രമല്ല, മറിച്ച് കോടതി നടപടികള്‍ ജനങ്ങളെ അറിയിക്കേണ്ടത് സാമൂഹിക ധര്‍മംകൂടിയാണ്. ഇത് നിര്‍വഹിക്കപ്പെടേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണ്. അത് സുഗമമായി നിര്‍വഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ന്യായാധിപന്മാര്‍ക്കും നീതിനീര്‍വഹണ സംവിധാനത്തിനും തന്നെയാണ് ബാധ്യത. അത് കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍ നാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഊറ്റം കൊള്ളുന്നതില്‍ അര്‍ത്ഥമില്ലെന്നും കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച പി വിശ്വംഭരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് വി എസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍മാര്‍ക്ക് എന്ത് യോഗ്യത വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവരെ നിയമിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് നല്‍കുന്നതല്ലേ ഭൂഷണമെന്നും വി എസ് ചോദിച്ചു.

Latest