ജുവനൈല്‍ ജസ്റ്റിസ് ആക്ട്; കേരളത്തില്‍ ചട്ടങ്ങള്‍ ലഘൂകരിക്കണം: മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍

Posted on: December 20, 2016 12:25 am | Last updated: December 19, 2016 at 11:59 pm
മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ച സ്ഥാപന സാരഥീ സംഗമത്തില്‍ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ ക്ലാസെടുക്കുന്നു.

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേരളത്തില്‍ നടപ്പാക്കുമ്പോള്‍ ചട്ടങ്ങള്‍ ലഘൂകരിച്ച് മാത്രമേ നടപ്പാക്കാവൂ എന്ന് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ സ്ഥാപനങ്ങളുടെ സാരഥീസംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന അഡോപ്ഷന്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍ എന്നിവയിലെ നിയമങ്ങളില്‍ കേരളത്തിന്റെ ചുറ്റുപാടില്‍ നിന്നു കൊണ്ടുള്ള ലഘൂകരണം വരുത്തി സ്ഥാപന അധികാരികളുടെ അഭിപ്രായം സ്വീകരിച്ച് മാത്രമേ നടപ്പാക്കാവൂ. കേരളത്തിലെ മതസ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, സ്ഥാപന മേധാവി എന്നിവരുടെ സംഗമത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഇ യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു.

‘ജുവനൈല്‍ ജസ്റ്റിസ് ആക്ടും സ്ഥാപനങ്ങളും’ എന്ന വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സംസ്ഥാന സമിതി അംഗം അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, ‘ജെ ജെ ആക്ട് നടപ്പാക്കുമ്പോള്‍’ എന്ന വിഷയത്തില്‍ അഡ്വ. എം മുഹമ്മദ് ശുഐബ് എന്നിവര്‍ പ്രഭാഷണം നടത്തി. അഡ്വ. മുജീബുര്‍റഹ്മാന്‍ മഞ്ചേരി, പ്രൊഫ. കെ എം എ റഹീം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, പി കെ അബൂബക്കര്‍ മൗലവി കണ്ണൂര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സംബന്ധിച്ചു.