Connect with us

National

തമിഴ്‌നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമനടപടികളെടുക്കാന്‍ ആരാധനാലയങ്ങള്‍ക്ക് അനുവാദമില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി.
മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും മതപരമായ കാര്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരടങ്ങി. ബെഞ്ച് വ്യക്തമാക്കി. ഇത്തരം കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് നല്‍കി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയുംചെയ്തു.

പ്രവാസിയായ അബ്ദുറഹ്മാന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. അണ്ണാശാലയിലെ മക്ക മസ്ജിദിനോട് അനുബന്ധിച്ചുള്ള മക്ക മസ്ജിദ് ശരീഅത്ത് കൗണ്‍സില്‍ കോടതിയെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. താന്‍ ഇതിന്റെ ഇരയാണെന്നും, തന്റെ ഭാര്യയെ തിരിച്ചെടുക്കാനായി കൗണ്‍സിലിനെ സമീപിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നും നിര്‍ബന്ധിച്ച് വിവാഹ മോചനക്കത്തില്‍ ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.

Latest