എടിമ്മിന് മുന്നിലെ ക്യൂവില്‍ നിന്ന് മോദിയെ വിമര്‍ശിച്ചയാള്‍ക്ക് മര്‍ദനം

Posted on: December 19, 2016 10:26 am | Last updated: December 19, 2016 at 11:27 am

ന്യൂഡല്‍ഹി: എടിമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മോദിയെ വിമര്‍ശിച്ച മധ്യവയസ്‌കന് മര്‍ദനമേറ്റതായി പരാതി. തെക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ മേഖലയിലാണ് സംഭവം. ലല്ലന്‍ സിംഗ് കുഷ്വാഹ എന്ന വ്യക്തിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ മാസം 15നാണ് ലല്ലു സിംഗിന് മര്‍ദനമേറ്റത്. ഒരു ടിവി വാങ്ങുന്നതിനായി പണമെടുക്കാനാണ് ഇയാള്‍ എടിഎം കൗണ്ടറില്‍ എത്തിയത്. നീണ്ട ക്യൂവില്‍ നില്‍ക്കവേ ‘മോദിയാണ് ഇതിന് കാരണം’ ഇയാള്‍ പറഞ്ഞതോടെ ക്യൂവിലുണ്ടായിരുന്ന ആതിക് എന്ന വ്യക്തി ഇയാളെ മര്‍ദിക്കുകയായിരുന്നു. തന്റെ കൈവശുമുണ്ടായിരുന്ന 6000 രൂപയും ഇയാള്‍ കവര്‍ന്നതായി ലല്ലു ആരോപിച്ചു.