ദേശീയഗാന വിവാദം: സംവിധായകന്‍ കമലിന് പിണറായിയുടെ പിന്തുണ

Posted on: December 18, 2016 3:43 pm | Last updated: December 18, 2016 at 3:43 pm

കോഴിക്കോട്: ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന് മുഖ്യമന്ത്രിയുടെ പിന്തുണ. ദേശീയഗാന വിവാദം വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കമലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ സംഘപരിവാറാണ്. കമാലുദീന്‍ എന്ന് നീട്ടിപ്പറയുന്നതിലും വര്‍ഗീയതയുടെ അസഹിഷ്ണുത ഉണ്ട്. ഈ അസഹിഷ്ണുത കേരളത്തില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുമ്പിലെ പ്രതിഷേധം പ്രശ്‌നത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്. കമലിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംഘപരിവാര്‍ ശ്രമിക്കേണ്ടെന്നും അതിന്റെ ആവശ്യം അദ്ദേഹത്തിനില്ലെന്നും പിണറായി പറഞ്ഞു. പ്രശ്‌നക്കാര്‍ക്കെതിെര സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.