Connect with us

International

നോട്ട് പിന്‍വലിക്കല്‍ വെനസ്വേല റദ്ദാക്കി

Published

|

Last Updated

കാരക്കാസ്: നോട്ട് പിന്‍വലിക്കല്‍ തീരുമാനം വെനസ്വേല താല്‍ക്കാലികമായി റദ്ദാക്കി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 100 ബൊളിവര്‍ പിന്‍വലിച്ച നപടിയാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോ റദ്ദാക്കിയത്. പണ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ് നോട്ട് അസാധുവാക്കല്‍ നടപടി നീട്ടിവച്ചത്.

വരുന്ന ജനുവരിവരേയാണ് നടപടി നീട്ടിവച്ചത്. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്ത് വലിയ തോതില്‍ അക്രമങ്ങളാണ് നടന്നത്. പലകടകളും കൊള്ളയടിക്കപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മഡുറോ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. മാഫിയാസംഘങ്ങള്‍ നൂറിന്റെ ബൊളിവര്‍ കറന്‍സികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടു പോയി കൊളംബിയയിലെ നഗരങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സാഹചര്യത്തിലാണു കറന്‍സി നിരോധനമെന്നു മഡുറോ പറഞ്ഞു. രാജ്യത്തെ ബാങ്കുകളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും മഡുറോ പറഞ്ഞിരുന്നു.

Latest