ഫൈസല്‍ വധം: കേസില്‍ നടക്കുന്നത് പഴുതടച്ച അന്വേഷണം: ഡി വൈ എസ് പി

Posted on: December 17, 2016 11:23 am | Last updated: December 17, 2016 at 11:23 am
SHARE

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ കൊലക്കേസില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ മലപ്പുറം ഡി വൈ എസ് പി. പി എം പ്രദീപ്കുമാര്‍ അറിയിച്ചു.

ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ 20ലധികംഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണു പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി രൂപവത്കരിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കുള്ള മൂന്നുപേരേയും ഗൂഡാലോചന നടത്തിയ ഏഴുപ്രതികളേയും ഇതിനോടകം അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ടു ഇതിനോടകം അറസ്റ്റിലായ 11 പേരും ആര്‍.എസ്.എസ്, സംഘ്പരിവാര്‍ പ്രവര്‍ത്തകരും തീവ്ര നിലപാടുകളുള്ളവരുമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഫൈസലിന്റെയും കുടുംബത്തിന്റെയും മതംമാറ്റമാണ് കൊലപാതകത്തിന് പിന്നില്‍. മതപരമായ വിദ്വേഷവും പ്രതികരണങ്ങളുമുണ്ടാക്കാവുന്ന ക്രമസമാധാന പ്രശ്‌നം മുന്‍ നിര്‍ത്തിയാണ് പോലീസ് രഹസ്യ സ്വഭാവത്തിലാണ് പലപ്പോഴും അന്വേഷണം നടത്തിയത്. ഇത് വാസ്തവവിരുദ്ധമായആരോപണങ്ങള്‍ക്കും വിമര്‍ശനവുമുണ്ടാക്കിയിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ശേഷിക്കുന്ന പ്രതികളെ പിടികൂടാനാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here