കാറില്‍ യുവതിക്ക് പീഡനം; ഡ്രൈവര്‍ അറസ്റ്റില്‍

Posted on: December 17, 2016 6:54 am | Last updated: December 16, 2016 at 11:55 pm

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ യുവതിയെ കാറില്‍ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി അന്വേഷിച്ച് നഗരത്തിലെത്തിയ നോയിഡ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ബസ് കാത്ത് നിന്ന യുവതിയെ കാറില്‍ കയറ്റിയ ശേഷം ഡല്‍ഹിയിലെ മോതി ബാഗ് പ്രദേശത്ത് വച്ച് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ സമീപത്തു കാറു നിര്‍ത്തിയതിനു ശേഷം നോയിഡയില്‍ ഇറക്കിത്തരാമെന്ന് അറിയിച്ചതോടെ സമയം വൈകിയതിനാല്‍ ഡ്രൈവറുടെ നിര്‍ദ്ദേശം സ്വീകരിച്ച യുവതി കാറില്‍ കയറുകയായിരുന്നു. മുന്ന് മണിക്കൂറോളം കാറില്‍ യാത്ര ചെയ്തതിനു ശേഷം ഡ്രൈവറുടെ വീടിനടുത്ത് കാര്‍ നിര്‍ത്തിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു.

പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ യുവതി തന്നെയാണ് പീഡനത്തിനിരയായ കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.