Connect with us

National

മഹാരാഷ്ട്രയിലെ വ്യവസായി മകളുടെ വിവാഹത്തോടനുബന്ധിച്ച് പാവങ്ങള്‍ക്കായി പണിതുനല്‍കിയത് 90 വീടുകള്‍

Published

|

Last Updated

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ അജയ് മുനോട്ട് എന്ന പ്രമുഖ വ്യവസായി മകളുടെ വിവാഹത്തോടനുബന്ധിച്ച് പാവങ്ങള്‍ക്കായി പണിതുനല്‍കിയത് 90 വീടുകള്‍. മകള്‍ ശ്രേയയുടെ വിവാഹത്തോടനുബന്ധിച്ചാണ് പാവപ്പെട്ട ഒട്ടേറെ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയത്. ഒറ്റ ബെഡ്‌റൂം വീട് നിര്‍മാണത്തിനായി ഒന്നരക്കോടി രൂപയാണ് ചെലവുവന്നതെന്ന് അജയ് അറിയിച്ചു. രണ്ടേക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. തുണികളുടെയും ഗോതമ്പിന്റെയും മൊത്തവ്യാപാരിയാണ് അജയ്.

കുടുംബം പാവപ്പെട്ടവരായിരിക്കണം, ചേരിയില്‍ ജീവിക്കുന്നവരാകണം, ഒരു തരത്തിലുള്ള ലഹരികള്‍ക്കും അടിമയാകരുത് എന്ന മൂന്ന് നിബന്ധനകള്‍ അനുസരിച്ചാണ് വീടുകള്‍ കൈമാറ്റം ചെയ്യുന്നത്.

---- facebook comment plugin here -----

Latest